Breaking News

ഇന്ത്യ ഗവൺമെന്റ് ടാലന്റ് റിസോഴ്സ് അവാർഡ് സ്കോളർഷിപ്പ് എം കെ ആഷിൻ ഋതിക്ക്...

ചെറുവത്തൂർ: ഇന്ത്യ ഗവൺമെന്റ് ടാലന്റ് റിസോഴ്സ് അവാർഡ് സ്കോളർഷിപ്പ് എം കെ ആഷിൻ ഋതിക്ക്. ചെറുവത്തൂർ കോവൽ എ.യു. പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആഷിൻ രവീന്ദ്രൻ തൃക്കരിപ്പൂരിന്റെ ശിക്ഷണത്തിൽ ചിത്ര ശില്പ കലാ അക്കാദമിയിൽ ചിത്ര ശിൽപ്പ കലാ പഠനത്തിന് ചേർന്നത്. ശില്പ കലയിൽ ഇന്ത്യയിലെ ദേശീയ അവാർഡ് ജേതാക്കന്മാരിൽ ആറു പേരിൽ ഒരാളാണ് ആഷിൻ ഋതിക്ക്. നിരവധി ശില്പങ്ങൾ ചെയ്ത ഋതിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ശില്പം ഗാന്ധിജി, ഭിക്ഷാടനം, ആന ക്കൂട്ടങ്ങൾ, പക്ഷികൾ, വഞ്ചി, അമ്മുമ്മ, അപ്പുപ്പൻ, സ്കൂൾ വിദ്യാർത്ഥി, നാം മനുഷ്യരാക്കുക എന്നിവയാണ്. ആഷിൻ ഋതിക്കിന് ദേശീയ ടാലന്റ് റിസോഴ്സ് അവാർഡ് സ്കോളർഷിപ്പ് വഴി പ്രതി മാസം 1,150 രൂപ പ്രകാരം 20 വയസ്സ് വരെ ലഭിക്കും. പായ നിർമ്മാണമാണ് ഇവരുടെ കുലത്തൊഴിൽ. അച്ഛൻ ഋതിക്ക് കെ. (ഓട്ടോറിക്ഷ ഡ്രൈവർ), അമ്മ (പിഗ്മി കളക്ഷൻ), 11 വയസ്സുള്ള  അനുജൻ ഹാഷിം. ശില്പ കലയിൽ റാം സുധറിനെ പോലെ ആകാനാണ് ആഷിം റിതിക്കിന് ആഗ്രഹം.

No comments