കാസർകോട് ജില്ല ലൈബ്രറി കൗൺസിലിൻ്റെ അഭിമുഖ്യത്തിലുള്ള നാടക പരിശീലന കളരി ജനുവരി 9 വെള്ളിയാഴ്ച ഉദുമ ബേവൂരി സൗഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ ആരംഭിക്കും
കാഞ്ഞങ്ങാട്: കാസർകോട് ജില്ല ലൈബ്രറി കൗൺസിലിൻ്റെ അഭിമുഖ്യത്തിലുള്ള നാടക പരിശീലന കളരി ജനുവരി 9 വെള്ളിയാഴ്ച ഉദുമ ബേവൂരി സൗഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായി ജനുവരി 9, 10, 11, 23, 24,25,26 തീയതികളിലാണ് നാടക കളരി.
ഒമ്പതിന് രാവിലെ 10.30 ന് കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാൻ് കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. നാടക രംഗത്തെ അതുല്യ പ്രതിഭകളായ വി ശശി, രാജ്മോഹൻ നീലേശ്വരം എന്നിവരെ പിവികെ പനയാൽ ആദരിക്കും . ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പിവി രാജേന്ദ്രൻ മുഖ്യാതിഥിയായിരിക്കും.
പരിശീലന കളരിയിൽ ആദ്യദിനം നാടകരചന , ഇതിവൃത്തം - ശ്രാവ്യം - ദൃശ്യം' എന്ന വിഷയത്തിൽ രാജ്മോഹൻ നീലേശ്വരം, സാധാരണ കഥാപാത്രങ്ങളും അസാധാരണ കഥാപാത്രങ്ങളും 'എന്ന വിഷയത്തിൽ ഉദിനൂർ ബാലഗോപാലൻ, 'സാങ്കേതിക ബദ്ധമായ അഭിനയം' എന്ന വിഷയത്തിൽ സന്തോഷ് പനയാൽ എന്നിവർ ക്ലാസെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഇ വി ഹരിദാസ്, കെ പി എ സി അരവിന്ദൻ, രവി പട്ടേന, റഫീഖ് മണിയങ്ങാനം, സുരഭി ഈയക്കാട്, മധു ബേടകം,ഗംഗൻ ആയിറ്റി, ഇ പി രാജഗോപാലൻ, പ്രശോഭ് ബാലൻ, ശ്രീനാഥ് നാരായണൻ, രാജേഷ് റാവു, ഉദയൻ കുണ്ടംകുഴി, ചന്ദ്രൻ കരുവാക്കോട്, സതീശൻ പനയാൽ എന്നിവർ നാടകവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. ജനുവരി 26 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ 'ഇന്ത്യ എന്ന പ്രജാധിപത്യ രാഷ്ട്രത്തിൻ്റെ 75 വർഷങ്ങൾ' എന്ന വിഷയത്തിൽ ഇ പി രാജഗോപാലൻ പ്രഭാഷണം നടത്തും.
No comments