കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ ക്യാപ്റ്റൻ കരിമ്പിൽ ബാലകൃഷ്ണനെ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു
കരിന്തളം: കേരള സംസ്ഥാന സൈനിക ക്ഷേമ മുൻ ഡയരക്ടറും കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ രക്ഷാധികാരി കൂടിയായിരുന്ന ക്യാപ്റ്റൻ കരിമ്പിൽ ബാലകൃഷ്ണനെ കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ കാലിചാമരത്തുള്ള അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിൽ വെച്ച് പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു,
അഡ്വക്കേറ്റ് കെ രാജഗോപാലൻ പുഷ്പചക്രം അർപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു, സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനി അധ്യക്ഷനായിരുന്നു, സെക്രട്ടറി ജോഷി വർഗീസ്, വൈസ് പ്രസിഡണ്ട് ദാമോദരൻ പി പി, ജോയിന്റ് സെക്രട്ടറി അജീഷ് ചന്ദ്രൻ, സജേഷ് കെ, സണ്ണികുട്ടി മഞ്ഞളംങ്ങാട്, ബാലകൃഷ്ണൻ പി വി, നാരായണൻ പാലാട്ട്, പ്രതീഷ് കെ എന്നിവർ സംസാരിച്ചു.
No comments