Breaking News

GHSS മാലോത്ത് കസബയിൽ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന എസ് പി സി ക്യാമ്പ് സമാപിച്ചു


വെള്ളരിക്കുണ്ട് : GHSS മാലോത്ത് കസബയിൽ 3 ദിവസങ്ങളിലായി നടന്നുവന്ന SPC ക്യാമ്പ് ഡിസംബർ 31ന് സമാപിച്ചു. രാവിലെ 7.30ന് പരേഡ് പ്രാക്ടീസ്, ക്യാമ്പസ് ക്ലീനിങ് എന്നിവ നടന്നു. പ്രഭാത ഭക്ഷണത്തിനുശേഷം 'One school one community project ' എന്ന പദ്ധതി" ശുഭയാത്ര" അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ ദിനേശൻ കോടോത്ത് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കെ വി ലീജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന്റെ ആദ്യദിവസം രാവിലെ SPC കാസർഗോഡ് അഡീഷണൽ
നോഡൽ ഓഫീസർ ശ്രീ. തമ്പാൻ ടി. ക്യാമ്പ് സന്ദർശിച്ചത് കുട്ടികൾക്ക് ഏറെ പ്രചോദനമായി. കളരി പരിശീലനം, യോഗ പരിശീലനം എന്നിവ ക്യാമ്പിന് നിറപ്പകിട്ടേകി. ബാൽ വിവാഹ് മുക്ത് ഭാരത്, ആരോഗ്യകരമായ ക്ലാസ് റൂം അന്തരീക്ഷം സൃഷ്ടിക്കൽ എന്നീ വിഷയങ്ങളിൽ അഡ്വക്കേറ്റ് എം. സീമ ക്ലാസുകൾ കൈകാര്യം ചെയ്തു.
ലിംഗ സമത്വത്തെ കുറിച്ച് കമ്മ്യൂണിറ്റി കൗൺസിലർ ശ്രീമതി അനില എം, understanding gender beyond stereotypes എന്ന വിഷയത്തിൽ വെള്ളരിക്കുണ്ട് GSCPO ശ്രീ. സോജൻ തോമസ് എന്നിവർ വിദഗ്ധ ക്ലാസുകൾ നൽകി. രക്ഷിതാക്കളുടെയും പിടിഎ അംഗങ്ങളുടെയും സാന്നിധ്യവും സഹകരണവും ക്യാമ്പ് വൻ വിജയമാക്കി തീർത്തു. ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ സുകുമാരൻ എം., ശ്രീമതി ഷാലി വി ജെ എന്നിവർ എല്ലാദിവസവും ക്യാമ്പിൽ സജീവമായിരുന്നു






No comments