നെല്ലിയടുക്കം യു പി സ്കൂളിൽ നടന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് 'നെല്ലിക്ക' സമാപിച്ചു
കരിന്തളം : സമഗ്ര ശിക്ഷാ കേരളം കാസർഗോഡ് ചിറ്റാരിക്കാൽ ബി ആർ സി യുടെ നേതൃത്വത്തിൽ നെല്ലിയടുക്കം യു പി സ്കൂളിൽ വച്ച് സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് 'നെല്ലിക്ക' സമാപിച്ചു.കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഇരുപത്തിയഞ്ച് ഭിന്നശേഷി കുട്ടികൾ അവരുടെ രക്ഷിതാക്കൾ എന്നിവർക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആദ്യദിനം ക്യാമ്പ് ഫയറോടുകൂടി അവസാനിച്ചു. രണ്ടാം ദിനം പ്രഭാത നടത്തം സൂമ്പ ഡാൻസ് എന്നിവയോടെ ആരംഭിച്ചു.
കരവും വിരുതും, കൊട്ടും പാട്ടും, രുചിയും മണവും, കളിയും ചിരിയും കഥയും വരയും ,ഷോർട്ട് ഫിലിം പ്രദർശനം എന്നീ സെഷനുകളിലൂടെയാണ് ക്യാമ്പ് കുട്ടികളെ കൊണ്ടുപോയത്.ചിറ്റാരിക്കാൽ ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ സി ആർ സി കോഡിനേറ്റർമാർ എന്നിവർ ചേർന്ന് ക്യാമ്പ് നയിച്ചു. പങ്കെടുത്ത കുട്ടികൾക്കെല്ലാം സമ്മാനങ്ങൾ നൽകി. കേക്ക് മുറിച്ച് പുതുവത്സരവും ക്യാമ്പിൽ തന്നെ ആഘോഷിച്ചു
ചിറ്റാരിക്കാൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജസീന്ത ജോൺ, ഡയറ്റ് ഫാക്കൽറ്റി വിനോദ് കുമാർ കുട്ടമത്ത് തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് വിദ്യാധരൻ വൈസ് പ്രസിഡണ്ട് സുഗതൻ എസ് എം സി ചെയർമാൻ ബാബു ജോസ് പ്രധാന അധ്യാപിക രാജേശ്വരി ദേവദാസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
സി ആർ സി കോഡിനേറ്റർ വി നിഷ യോഗത്തിന് നന്ദി അറിയിച്ചു.സമാപന യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.എസ് എസ് കെ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ വി എസ് ബിജുരാജ് മുഖ്യാതിഥിയായി.
വാർഡ് മെമ്പർമാരായ പ്രകാശൻ, ബേബി സുമതി, എസ് എം സി അംഗം ശശിധരൻ ചാങ്ങാട് ,ബിആർസി ട്രെയിനർ സി എ ഷീലാമ്മ എന്നിവർ സംസാരിച്ചു. ചിറ്റാരിക്കാൽ ബിപിസി ഷൈജു ബിരിക്കുളം നന്ദി പറഞ്ഞു.
No comments