ജി.എൽ.പി.എസ് പെരിയങ്ങാനത്ത് ദ്വിദിന സഹവാസ ക്യാമ്പ് 'കിളിക്കൂടിന് ' തുടക്കമായി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
പെരിയങ്ങാനം ഗവ : എൽ പി സ്കൂളിൽ കിളിക്കൂട് എന്ന പേരിൽ 2026 ജനുവരി 2,3 തീയതികളിലായി സംഘടിപ്പിക്കുന്ന ദ്വിദിനസഹവാസ ക്യാമ്പിന് തുടക്കമായി. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് വാർഡ് മെമ്പർ വി.കെ ശ്യാമള അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ഹെഡ്മിസ്ട്രസ് രാജി ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് വി കെ സുഭാഷ്, എം.പി.ടി.എ പ്രസിഡൻ്റ് മീനാക്ഷി സുധീഷ് എന്നിവർ സംസാരിച്ചു.
കുട്ടികളിൽ ആത്മവിശ്വാസവും സ്വയം പര്യാപ്തതയും നേടിയെടുക്കാൻ ഉതകുന്ന തരത്തിലുള്ള സെഷനുകളാണ് ക്യാമ്പിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ബിജി മാത്യു (ഹെഡ്മിസ്ട്രസ്, വിമല എൽ.പി സ്കൂൾ, ഭീമനടി), സുരേഷ് കുമാർ ( VTLC കിനാനൂർ കരിന്തളം നേതൃത്വ സമിതി കൺവീനർ ), കൃഷ്ണപ്രസാദ് സി (കലാകാരൻ), വിജയൻ എം.വി (Rtd ഹെഡ്മിസ്ട്രസ്) എന്നിവർ ഈ ക്യാമ്പ് നയിക്കും. ക്യാമ്പിനോടനുബന്ധിച്ച് ഫീൽഡ് ട്രിപ്പും സംഘടിപ്പിക്കും.
No comments