പുളിങ്ങോം - പാലാവയൽ ടൗണുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ പാലത്തിനായി മണ്ണ് പരിശോധന ആരംഭിച്ചു
ചിറ്റാരിക്കാൽ : കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലാതിര്‍ത്തിയിലെ പുളിങ്ങോം - പാലാവയൽ പാലത്തിന് സമാന്തരമായി പുതിയ പാലത്തിന് സാധ്യത ഏറുന്നു. നിലവിലുള്ള പാലം കാലപ്പഴക്കത്തെ തുടർന്ന് ദുർബലമായ സാഹചര്യത്തിലാണ് പുതിയ പാലത്തിനുള്ള നടപടികൾ ആരംഭിക്കുന്നത്.
ഇതിനായുള്ള മണ്ണ് പരിശോധന തുടങ്ങി. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുളിങ്ങോം -പാലാവയൽ പ്രദേശത്തുള്ള ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് നിലവിലുള്ള വീതി കുറഞ്ഞ ദുർബലമായ പാലത്തിന് പകരം ഒരു പുതിയ പാലം എന്നത്. ഇതാണ് ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നത്.
No comments