വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യവസായിയായ യുവാവ് മരണപ്പെട്ടു
കാഞ്ഞങ്ങാട് : വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശിയും എറണാകുളം മറൈന്‍ഡ്രൈവില്‍ അപ്പാര്‍ട്ടുമെന്‍റില്‍ താമസിക്കുന്ന നിവിന്‍ രവിയാണ് (39) മരിച്ചത്. വര്‍ഷങ്ങളായി പാലക്കുന്നില്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ് നടത്തിവരികയായിരുന്നു.
ഇന്നലെ വൈകുന്നേരം 4.30 മണിയോടെ വയറു വേദനയും പിന്നാലെ ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ മരണപ്പെട്ടു.
No comments