കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ എസ് പി പി ഡബ്ല്യൂ എ ) വെള്ളരിക്കുണ്ട് യൂണിറ്റ് ഒന്നാം ദ്വൈവാർഷിക സമ്മേളനം വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്നു
കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ((കെ എസ് പി പി ഡബ്ല്യൂ എ )വെള്ളരിക്കുണ്ട് യൂണിറ്റ് ഒന്നാം ദ്വൈ വാർഷിക സമ്മേളനം വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ പതാക ഉയർത്തിയതോടെ ആരംഭിച്ച യോഗം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ ലത ഉത്ഘാടനം ചെയ്തു. KSPPWA സെക്രട്ടറി സി വി ശ്രീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് എം ഡി ദേവസ്യ ആദ്യക്ഷനായി
തുടർന്ന് നടന്ന മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങ് വെള്ളരിക്കുണ്ട് പോലീസ് എസ് എച്ച് ഒ സതീശൻ ഐ പി നിർവഹിച്ചു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ കല്ലറ മുഖ്യപ്രഭാഷണം നടത്തി
സംഘടന ജില്ലാ പ്രസിഡന്റ് കെ വി സതീശൻ മെമ്പർഷിപ്പ് വിതരണകർമ്മം നിർവഹിച്ചു. ചടങ്ങിന് ആശംസകളുമായി കെ എം വിജയൻ, കെ മാധവൻ നായർ, അസ്സിനാർ വേണുഗോപാൽ പി വി എന്നിവർ സംസാരിച്ചു. ജോസ് എം എ ചടങ്ങിന് നന്ദി പറഞ്ഞു
No comments