25-ാം വാർഷികാഘോഷവും പാലിയേറ്റിവിനുള്ള സഹായ വിതരണവും 28 ന് കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.രാജൻ ഉദ്ഘാടനം ചെയ്യും
കരിന്തളം:പ്രവർത്തന പഥത്തിൽ 25 വർഷം പിന്നിട്ട് 26-ാം വർഷത്തിലേക്ക് കടക്കുന്ന കുമ്പളപ്പള്ളി ഗ്രാമോദയ സ്വയം സഹായ സംഘം ജീവകാരുണ്യ പ്രവർത്തനങ്ങളിലും, സാമൂഹ്യസാംസ്‌കാരിക പ്രവർത്തനങ്ങളിലും നിറസാന്നിധ്യവുമായി ജനങ്ങൾക്കിടയിൽ മുന്നോട്ട് പോവുകയാണ്. സംഘത്തിൻ്റെ 25-ാം വാർഷികവും കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്കുള്ള ധനസഹായ വിതരണവും ഫെബ്രുവരി 28 ന് കുമ്പളപ്പളളിയിൽ വെച്ച് നടക്കുകയാണ്. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.രാജൻ ഉദ്ഘാടനം ചെയ്യും.
ഗ്രാമോദയ സ്വയം സഹായ സംഘം പ്രസിഡൻ്റ് എം സന്തോഷ് അധ്യക്ഷനാകും. പാലിയേറ്റീവിനുളള ധനസഹായം ഏറ്റുവാങ്ങുന്നത് കരിന്തളം പാലിയേറ്റിവ് കെയർ സൊസൈറ്റി പ്രസിഡൻ്റ് കെ പി നാരായണൻ രാത്രി 8 മണിക്ക് ടീം ലാസ്യ കുമ്പളപ്പളളി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, തുടർന്ന് നൃത്തനൃത്യങ്ങൾ. 9 മണിക്ക് ചായ്യോത്ത് എൻ.ജി. സ്‌മാരക കലാവേദി വനിതാവേദി അവതരിപ്പിക്കുന്ന സുംബ ഡാൻസ്. തുടർന്ന് ട്രിപ്പിൽ ബെൽസ് കാഞ്ഞങ്ങാടിന്റെ കരോക്കെ ഗാനമേള എന്നിവയും അരങ്ങേറും.
No comments