കോട്ടപ്പാറ സ്വദേശി സജുശങ്കര്‍ മിസ്റ്റര്‍ കേരള
കാഞ്ഞങ്ങാട്: മസിൽ മോക്സി ക്ലാസിക് എംആർ കേരള ചാമ്പ്യൻഷിപ്പിൽ കോട്ടപ്പാറയിലെ സജുശങ്കർ മിസ്റ്റർ കേരള റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.തലശേരിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 65 കിലോ വിഭാഗത്തിലാണ് സജു ഈ നേട്ടം കൊയ്തത്. ജില്ലാ ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ കാസർകോടായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇതിനായി കഴിഞ്ഞ ഏഴ് മാസമായി കഠിന പ്രയത്നമാണ് സജു നടത്തിയത്. 2023ലും മിസ്റ്റർ കാസർകോട് പട്ടം നേടിയിരുന്നു. മൂലക്കണ്ടത്തെ ലൈഫ് ലൈൻ ജിംനേഷ്യത്തിലെ പരിശീലകനാണ്. കോട്ടപ്പാറയിലെ കാർത്തികേയൻ ഹോട്ടൽ ഉടമ ശങ്കറിന്റെയും സുലോചനയുടെ മകനാണ്. ഭാര്യ: അനുഷ.മകൾ:തൃശിഖ.
No comments