തുഷാർ ഗാന്ധി ചെയർമാനായ മഹാത്‌മാ ഗാന്ധി പീസ് ഫൗണ്ടേഷന്റെ മഹാത്മാഗാന്ധി എക്സലെൻസ് അവാർഡ് പരപ്പ കനകപ്പള്ളി സ്വദേശി ഡോ സജീവ് മറ്റത്തിലിന്
വെള്ളരിക്കുണ്ട് : തുഷാർ ഗാന്ധി ചെയർമാനായ മഹാത്‌മാ ഗാന്ധി പീസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി എക്സലെൻസ് അവാർഡ് പരപ്പ കനകപ്പള്ളി സ്വദേശി ഡോ സജീവ് മറ്റത്തിലിന്.ഫൗണ്ടേഷൻ സ്റ്റേറ്റ് ചെയർമാൻ പ്രദീപ് കുമാർ കനകപ്പള്ളിയിലെ സജീവ് മറ്റത്തിലിന്റെ വസതിയിലെത്തി ഉദ്യോഗികമായി വിവരം കൈമാറി.മാർച്ച് 28 നു തിരുവന്തപുരത്ത് വെച്ച് നടക്കുന്ന ഗാന്ധി രക്തസാക്ഷിത്വ വാർഷികപരിപാടിയുടെ സമാപനത്തിൽ വെച്ച് അവാർഡ് വിതരണം ചെയ്യും.
പരമ്പരാഗത സാങ്കേതിക വിദ്യകളെ ആധുനിക ചികിത്സയുമായി ബന്ധപ്പെടുത്തിക്കൊണ്ട് അക്യുപങ്ചർ ചികിത്സാരംഗത്ത് വേറിട്ട മികവ് തെളിയിച്ച അനിതര സാധാരണമായ ചികിത്സാ മികമിനുള്ള ഈ വർഷത്തെ " ചികിത്സാ രത്നം പുരസ്കാരം" ഡോ. സജീവ് മറ്റത്തിന് ലഭിക്കും.
"അക്കാദമി ഓഫ് അക്യുപങ്ചർ ഡോക്ടർ സജീവ് എന്ന തന്റെ സ്ഥാപനത്തിലൂടെ അക്യുപങ്ചർ ചികിത്സയിലൂട ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസം പകർന്നുകൊണ്ടും നൂറുകണക്കിന് ആളുകൾക്ക് അക്യുപങ്ചർ ചികിത്സാരീതി പഠിപ്പിച്ചു രോഗ പ്രതിരോധനിവാരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് സാധാരണയിൽ നിന്നും വ്യത്യസ്തമായ നിലയിൽ ടച്ച് തെറാപ്പി എന്ന തന്റെ സൂചി രഹിത അക്യുപഞ്ചർ ചികിത്സാ രീതിയുടെ പ്രചരണത്തിനും വേണ്ടി ഡോ. സജീവ് ആരോഗ്യ മേഖലയ്ക്ക് നൽകുന്ന സംഭാവനകൾ അവാർഡ് കമ്മിറ്റി ഏറെ വിലപ്പെട്ടതായി കാണുന്നു.
ഡോ. സജീവ് തന്റെ 'ടച്ച് തെറാപ്പി' എന്ന അക്യുപങ്ചർ ചികിത്സയിലൂടെ തന്റെ കൈവിരലുകൾ കൊണ്ട് രോഗിയുടെ മർമ്മങ്ങൾ പരിശോധിച്ചു രോഗനിർണയം നടത്തി, ഭേദമാകാത്തത് എന്ന് കരുതുന്ന പ്രമേഹം, പ്രഷർ തുടങ്ങി ഒട്ടുമിക്ക മഹാവ്യാധികൾക്കുൾപ്പടെ പ്രതിവിധി കണ്ടെത്തി ആരോഗ്യ മേഖലയ്ക്ക് നൽകുന്ന സമഗ്ര സംഭാവനകൾക്കുള്ള അംഗീകാരമാണ് ഈ അവാർഡ്.
അക്യുപങ്ചർ എന്നത് ഒരു എനർജി ട്രീറ്റ്മെന്റ് ആണ് എന്നതിനാൽ മറ്റു രോഗലക്ഷണത്തെയും രോഗത്തോടൊപ്പം പൂർണമായും ഇല്ലാതാക്കുന്നു എന്നതാണ് ടച്ച് തെറാപ്പിയിലൂടെ ഡോ. കാട്ടിത്തരുന്നത്. അസാധാരണമായ തന്റെ അക്യുപങ്ചർ ചികിത്സ വൈഭവത്തിന് ലോകനിലവാരത്തിൽ തന്നെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ഡോ. സജീവന്റെ പ്രവർത്തനങ്ങൾ രോഗ ചികിത്സാ രംഗത്ത് ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ മാതൃക കാട്ടിയ അപൂർവ അക്യുപങ്ചർ ചികിത്സകൻ എന്ന ഖ്യാതിയും അദ്ദേഹത്തിന് മാത്രമായി അവകാശപ്പെടാവുന്നതാണ്.
തന്റെ വരുമാനത്തിന്റെ ഏറിയ പങ്കും സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ആയി മാറ്റിവയ്ക്കുന്ന ഒരു തികഞ്ഞ ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ് ഡോ. സജീവ്. ഭൂരഹിതരായ പാവപ്പെട്ടവരും അശരണരുമായ ജനങ്ങൾക്ക് വീടുണ്ടാക്കുവാൻ വേണ്ടി സൗജന്യമായി ഭൂമി ലഭ്യമാക്കി, കൊണ്ടുനടക്കുന്ന സേവന പ്രവർത്തനങ്ങൾ സമൂഹത്തിന് ആകെ മാതൃകയും അനുകരണീയവുമാണെന്നും കമ്മിറ്റി വിലയിരുത്തുന്നു.
25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന അവാർഡ് മഹാത്മാഗാന്ധിയുടെ 78 മത് രക്തസാക്ഷിത്വ വാർഷിക പരിപാടികളുടെ
ദ്വൈമാസ സമാപന ചടങ്ങിൽ വച്ച് ഡോ. സജീവന് നൽകുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ
അറിയിച്ചു.
ഡോ പി ജയദേവൻ നായർ അവാർഡ് നിർണയ സമിതി
എസ്. പ്രദീപ് കുമാർചെയർമാൻ, മഹാത്മാഗാന്ധി ഫൗണ്ടേഷൻ
No comments