Breaking News

75.11 ഗ്രാം എംഡിഎംഎയുമായി മഞ്ഞനടുക്കം സ്വദേശി അറസ്റ്റില്‍


75.11 ഗ്രാം എംഡിഎംഎയുമായി കൊളത്തൂര്‍ മഞ്ഞനടുക്കം സ്വദേശി പൊലീസ് പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിയ തണ്ണോട്ട് ലോഡ്ജിലെ മുറിയില്‍ ചൊവ്വാഴ്ച നടത്തിയ റെയ്ഡിലാണ് മഞ്ഞനടുക്കത്തെ കെ അബ്ദുല്‍ ഷെരീഫിനെ (30) കാസര്‍കോട് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ സി സന്തോഷും സംഘവും അറസ്റ്റു ചെയ്തത്. എക്സൈസ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ വിഷ്ണു പ്രകാശ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി കെ വി സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി രാജേഷ്, ടി വി അതുല്‍, ഡ്രൈവര്‍ ക്രിസ്റ്റിന്‍ എന്നിവരും ഉണ്ടായിരുന്നു.


No comments