Breaking News

എടത്തോട് നടന്ന കലാ സാഹിത്യ സിനിമാ ശില്പശാല 'ചൊർക്ക്' സമാപിച്ചു


ഏടത്തോട് : സമഗ്ര ശിക്ഷാ കേരളം, കാസർഗോഡ് ജില്ലാപഞ്ചായത്ത് ചിറ്റാരിക്കാൽ ബി ആർ സി മുഖാന്തിരം വൈവിധ്യ  പദ്ധതിയുടെ ഭാഗമായി  തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി 'ചൊർക്ക്' കലാസാഹിത്യ ശില്പശാല സംഘടിപ്പിച്ചു.

മുപ്പതോളം കുട്ടികൾ പങ്കെടുത്തു. പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബിന്ദു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ജിത പി.വി അധ്യക്ഷയായ യോഗത്തിൽ ഡയറ്റ് ഫാക്കൽട്ടിമാരായ അനിൽ മണിയറ,  ഡോ. ആതിര, പ്രഥമാധ്യാപകൻ പി എം ശ്രീധരൻ  പി ടി എ പ്രസിഡണ്ട് വിജയൻ, എസ്.എം.സി ചെയർമാൻ രതീഷ്, പി ജിതേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ചലച്ചിത്ര ശിൽപ്പശാല സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട് നയിച്ചു. നാടൻ പാട്ട് കലാകാരൻ നിധിൻ കോട്ടമല മംഗലംകളി ശില്പശാലയ്ക്ക് നേതൃത്വം നൽകി. സി.ആർ സി കോ ഓർഡിനേറ്റർ പി പുഷ്പാകാരൻ പദ്ധതി വിശദീകരണം നടത്തി. സി എ ഷീലാമ്മ സ്വാഗതവും ഇ ടി സുജി  നന്ദിയും പ്രകാശിപ്പിച്ചു.


No comments