ഇടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ : യു പി സ്കൂളിന് പുതിയ കെട്ടിടം തയ്യാറാവുന്നു... കെട്ടിട ശിലാസ്ഥാപനകർമ്മം കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ നിർവഹിച്ചു
പരപ്പ : ഇടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ : യു പി സ്കൂളിന് പുതിയ കെട്ടിടം കൂടി തയ്യാറാവുന്നു. കെട്ടിട ശിലാസ്ഥാപനകർമ്മം കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ നിർവഹിച്ചു. കാസർഗോസ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.29 കോടി രൂപ ചിലവഴിച്ചു നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിൽ 3 ക്ലാസ്സ് റൂം വീതം മുകളിലും താഴെയുമായി ഉണ്ടാവും.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് ലത എം ചടങിന് അദ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി എം ശ്രീധരൻ ചടങ്ങിന് സ്വാഗതം പറഞ്ഞു
പരപ്പ ബ്ലോക്ക് വൈസ് പ്രസിഡന്റ് ദീപ ടി കെ, ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ജിത പി വി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ )സെഫീന ഫൈസൽ (ബ്ലോക്ക് പഞ്ചായത്ത് അംഗം )മെമ്പർമാരായ ശ്യാമള എ വി, ലതിക ടി വി, ഷാജൻ പൈങ്ങോട്ട്, ചിറ്റാരിക്കൽ എ ഇ ഒ ജസീന്ത ജോൺ, ഷൈജു സി ബി പി സി ചിറ്റാരിക്കാൽ, സരോജം കോണോത്ത് (SVM ട്രസ്റ്റ് ),വിജയൻ കെ (പി ടി എ പ്രസിഡന്റ് ), രതീഷ് കുമാർ (SMC ചെയർമാൻ ), സാബു കാക്കനാട്ട്, ജോസഫ് എം പി, വിഗ്നരാജൻ, ഗഫൂർ കെ പി, മധു കോളിയാർ, ചിഞ്ചു ജിനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ശശിധരൻ കെ ചടങ്ങിന് നന്ദി പറഞ്ഞു.
No comments