വെള്ളരിക്കുണ്ടിൽ മാർച്ച് 8 ന് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ഭാഗമായി പരപ്പയിൽ കുടുംബ സംഗമം നടന്നു
പരപ്പ : മാർച്ച് 08 ഞായറാഴ്ച വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ സമീപം നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ഭാഗമായി പരപ്പയിൽ കുടുംബ സംഗമം നടന്നു. രാഷ്ട്രീയ സ്വയംസേവ സംഘം ജില്ലാ സഹകാര്യവാഹക് ഓംപ്രകാശ് വാഴക്കോട് മുഖ്യപ്രഭാഷണം നടത്തി.വർഗ്ഗ വർണ്ണ ചിന്തകൾ ഇല്ലാതെ ഹിന്ദുക്കൾ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും, ഹിന്ദു ജീവിതരീതി ആചാരണം ലോകനന്മയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഏകതാ സമ്മേളനം ആഘോഷ കമ്മിറ്റി ചെയർമാൻ പി പി ജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ആഘോഷകമ്മിറ്റി രക്ഷാധികാരി കെ ബാലൻ മാസ്റ്റർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹിന്ദു ഏകതാ സമ്മേളനത്തിന്റെ മുന്നോടിയായി പതാകദിനവും ബൈക്ക് റാലിയും വിവിധ കേന്ദ്രങ്ങളിൽ കുടുംബയോഗങ്ങളും നടക്കുമെന്നും ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
No comments