കാസര്‍ഗോഡ് മുള്ളേരിയയില്‍ ഓട്ടോറിക്ഷയില്‍ കടത്തിയ 960 കുപ്പി ഗോവന്‍ മദ്യവുമായി ഒരാള്‍ പിടിയില്‍
കാസര്‍ഗോഡ് മുള്ളേരിയയില്‍ ഓട്ടോറിക്ഷയില്‍ കടത്തിയ ഗോവന്‍ മദ്യവുമായി ഒരാള്‍ പിടിയില്‍. ബുധനാഴ്ച പുലര്‍ച്ചെ കാസര്‍ഗോഡ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വഡിലെ പ്രിവന്റ്‌റീവ് ഓഫീസര്‍ കെ.വി രഞ്ജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് 960 കുപ്പി ഗോവന്‍ മദ്യവുമായി മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ധനഞ്ജയയെ പിടികൂടിയത്. സംഘത്തില്‍ പ്രിവന്റ്റീവ് ഓഫീസര്‍ മുഹമ്മദ് കബീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഞ്ജുനാഥ്, സുധീര്‍ പാറമ്മല്‍, സോനു സെബാസ്റ്റ്യന്‍, ശൈലേഷ് കുമാര്‍, ക്രിസ്റ്റിന്‍ കാസര്‍ഗോഡ് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റ്റീവ് ഓഫീസര്‍ സാജന്‍ അപ്യാല്‍ എന്നിവര്‍ ഉണ്ടായിരുന്നു.
No comments