Breaking News

വെറും കോഴിയല്ല അതിശയനായ അങ്കവാലൻ കിണാവൂർ കൊവ്വൽ തറവാട് കളിയാട്ടത്തിന് 13 വർഷം പ്രായമായ പൂവൻകോഴി ബലിക്കോഴിയായി എത്തി

കരിന്തളം :  സാധാരണ ഒരു കോഴിയുടെ ആയുസ് മൂന്ന് മുതൽ 10 വർഷമാണ്. എന്നാൽ അമേരിക്കയിൽ ടെക്സാസിലെ 14 വയസ്സുള്ള പോൾ എന്ന പൂവൻ കോഴിയാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. എന്നാൽ ഇങ്ങ് മലനാട്ടിലുമുണ്ട് ആയുസിൽ ചരിത്രം സൃഷ്ടിച്ച അങ്കവാലൻ പൂവൻ. കിണാവൂർ കൊവ്വൽ തറവാട് കളിയാട്ടത്തിനാണ് 13 വർഷം പ്രായമായ പൂവൻകോഴി ബലിക്കോഴിയായി എത്തിയത്. തായന്നൂരിലെ ചെറളംകുണ്ട് കൊച്ചിയിലെ ജാനകിയും മകൻ നാരായണനുമാണ് തറവാട്ടിലേക്ക് 13 വയസുകാരൻ അങ്കവാലനുമായെത്തിയത്. തറവാട്ടിലെ

രക്തചാമുണ്ഡിയ്ക്കാണ് പ്രാർഥന പറഞ്ഞത്. 2014ൽ പുതിയ വീട്ടിൽ താമസമാക്കിയപ്പോഴാണ് പൂവന്റെ ജനനം. അടവെച്ച മുട്ടകളിൽ വിരിഞ്ഞത് ഒന്ന് മാത്രം. ആ ഒറ്റയാനാണ് 13 വർഷം ജീവിച്ച് ചരിത്രമായത്. ഒരുതവണ കോഴികൾ തമ്മിൽ കൊത്തു കൂടി ഗുരുതര പരിക്കു പറ്റിയെങ്കിലും ജാനകിയുടെ ചികിത്സയിൽ സുഖപ്പെടുകയായിരുന്നു. അങ്കംവെട്ടലിൽ ഒരുകണ്ണും നഷ്ടപ്പെട്ടിരുന്നു. നേർച്ച നൽകിയിരുന്നില്ലെങ്കിൽ ഒരു പക്ഷെ പോളിന്റെ ഗിന്നസ് റെക്കാഡ് അങ്കവാലൻ തകർത്തേനെ. പോളിനും ഏതാണ്ട് ഇതുപോലെ തന്നെ പ്രതികൂല അവസ്ഥതാണ്ടേണ്ടി വന്നിട്ടുണ്ട്. കാലിന് പറ്റിയ ഒരു ഒടിവ്, റാക്കൂണിന്റെ ആക്രമണം, ആർത്രൈറ്റിസ്, ചിക്കൻപോക്സ് തുടങ്ങി പലതും അതിജീവിച്ച പേളിന് 2025 മെയ് മാസത്തിലാണ് 14 വയസ്സും 69 ദിവസവും തികഞ്ഞത്. അന്നാണ് ഏറ്റവും പ്രായം കൂടിയ കോഴിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് പേൾ നേടിയത്.

No comments