മാലോം കൂലോം വയനാട്ടുകുലവൻ ദേവസ്ഥാനത്തിന് കട്ടിളവെച്ചു
വെള്ളരിക്കുണ്ട് : മാലോം കൂലോം വയനാട്ടുകുലവൻ ദേവസ്ഥാനം പുനരുദ്ധാരണത്തിന്റെ ഭാഗമായി ദേവസ്ഥാനത്തിന്റെ കട്ടിളവെക്കൽ ചൊവ്വാഴ്ച നടന്നു. ചാലിങ്കാൽ കെ.വി. മുരളീധരൻ ആചാരിയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. ഏഴ് പതിറ്റാണ്ട് മുമ്പ് മൺ മറഞ്ഞ ദേവസ്ഥാനമാണ് പുനർ നിർമിക്കുന്നത് . പുനരുദ്ധാരണ കമ്മറ്റി ചെയർമാൻ
സി.രാജൻ പെരിയ , ബി.കുഞ്ഞമ്പു നമ്പ്യാർ, ഐശ്വര്യകുമാരൻ ,ഷാജി ബാത്തൂർ കഴകം, ബി. ഭാസ്ക്കരൻ നമ്പ്യാർ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ , സവിത സുരേഷ്, കോമളം ഷാജി,പി.അനിൽ കുമാർ , പി.കെ.ബാലചന്ദ്രൻ, വി.വി.രാഘവൻ , സാജൻ പുഞ്ച, കെ.ജി.വിശ്വംഭരൻ എന്നിവർ സംസാരിച്ചു.
No comments