Breaking News

മാലോം പുല്ലടിയിൽ വീണ്ടും കാട്ടാനയിറങ്ങി.. ലക്ഷങ്ങളുടെ കൃഷി നാശം


മാലോം : ബളാൽ പഞ്ചായത്ത് ആറാം വാർഡിലെ മാലോം പുല്ലടിയിൽ ബുധനാഴ്ച വെളുപ്പിന്  വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായതോതിൽ കാർഷിക വിളകൾ നശിപ്പിച്ചു.. പുല്ലടിയിലെ ശശിധരൻ , ശാരദ  എന്നിവരുടെ കൃഷിഭൂമിയിലാണ് ബുധനാഴ്ച വെളുപ്പിന് കാട്ടകൂട്ടം നാശം വിതച്ചത്.

കുവുങ്ങ് , വാഴ, തെങ്ങ് തുടങ്ങിയ കാർഷിക വിളകൾ ആന കൂട്ടം ചവിട്ടി മെതിച്ചനിലയിലാണ്.. മുൻപും  ആനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു...

No comments