Breaking News

നിർമ്മാണം പൂർത്തീകരിച്ച കനകപ്പള്ളി - അംഗൺവാടി റോഡിന്റെ ഉദ്ഘാടനം ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം നിർവഹിച്ചു


വെള്ളരിക്കുണ്ട് : ബളാൽ  ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച പതിനേഴാം വാർഡ് കനകപ്പള്ളി - അംഗൺവാടി റോഡിന്റെ ഉദ്ഘാടനം ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം നിർവഹിച്ചു.വാർഡ് മെംബർ ഏ വി ശ്യാമള അധ്യക്ഷത വഹിച്ചു.കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് അംഗം എം ഓമന മുൻ ഗ്രാമപഞ്ചായത്ത് അംഗം ടി അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു

No comments