Breaking News

പ്ലാച്ചിക്കര വന സംരക്ഷണ സമിതിയുടെ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി വി അനു ഉദ്ഘാടനം ചെയ്തു


ഭീമനടി : പ്ലാച്ചിക്കര വന സംരക്ഷണ സമിതിയുടെ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും പ്ലാച്ചിക്കര ശ്രീ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ 20/02/2026 ന് നടന്നു. വി എസ് എസ് പ്രസിഡന്റും വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് 5-ആം വാർഡ് മെമ്പറുമായ സുജിത് കെ യുടെ അധ്യക്ഷതയിൽ നടന്ന യോഗം വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.പി വി അനു അവർകൾ ഉദ്ഘാടനം ചെയ്തു. വരണാധികാരിയായ കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ. രാഹുൽ കെ അവർകളുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു . യോഗത്തിൽ ശ്രീമതി രജനി രാജീവൻ (2-ആം വാർഡ്മെമ്പർ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്), ശ്രീമതി ശൈലജ കൃഷ്ണൻ (10-ആം വാർഡ് മെമ്പർ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്),  ശ്രീ സുരേന്ദ്രൻ ഒ(സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ, ഭീമനടി സെക്ഷൻ) , FDA കാഞ്ഞങ്ങാട് റേഞ്ച് കോർഡിനേറ്റർ വിമൽ രാജ് ഡി എന്നിവർ ആശംസകൾ അറിയിച്ചു. സമിതി സെക്രട്ടറി സുധീഷ് യു സ്വാഗതം ആശംസിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് സുമതി ബാബു നന്ദി പറഞ്ഞു.

No comments