Breaking News

വിജയകരമായി തിയേറ്ററുകളിൽ ഓടുന്ന സിനിമയായ "പ്രകമ്പനത്തിൽ" ബാലതാരമായി അഭിനയിച്ച് മികവു തെളിയിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥി പാണത്തൂരിലെ ദേവാനന്ദ് കെ.വി


പാണത്തൂർ : യുവ സംവിധായകൻ വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് പ്രതിഭ തെളിയിച്ചിരിക്കുകയാണ് സംവിധായകൻ്റെ മകനും പാണത്തൂർ വിവേകാനന്ദ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ദേവാനന്ദ് കെ.വി. ശ്രദ്ധേയമായ വേഷമാണ് ദേവാനന്ദ് ഈ സിനിമയിൽ ചെയ്യുന്നത്. കലാഭവൻ നവാസിന്റെ ഇളയ മകനായിട്ടാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ഈ ചിത്രത്തിലെ ഒരു പ്രധാന വേഷമാണ് ദേവാനന്ദിൻ്റേത്. ദേവാനന്ദിൻ്റെ ആദ്യ സിനിമയാണ് പ്രകമ്പനം. ദേവാനന്ദിൻ്റെ ജ്യേഷ്ഠൻ ദേവദത്തും ഈ സിനിമയിൽ വേഷമിടുന്നുണ്ട്.


No comments