Breaking News

വാഴക്കോട് ശ്രീ വാഴക്കോടൻ തറവാട് നവീകരണ -കളിയാട്ട മഹോത്സവം :ആഘോഷ കമ്മിറ്റി രൂപീകരിച്ചു


കാഞ്ഞങ്ങാട് : വാഴക്കോട് ശ്രീ വാഴക്കോടൻ തറവാട് നവീകരണ കലശാഭിഷേകവും, കളിയാട്ട മഹോത്സവവും 2026 ഫെബ്രുവരി 24, 25, 26, 27  തീയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും.ഉത്സവ ആഘോഷത്തിന്റെ ഭാഗമായുള്ള ആഘോഷ കമ്മിറ്റി രൂപീകരിച്ചു .യോഗത്തിൽ ബി.ദാമോദരൻ കരിന്തളം അധ്യക്ഷത വഹിച്ചു.ഗോപി വാട്ടടുക്കം,തമ്പാൻ മേക്കാട്ട്,നാരായണൻ എടമുണ്ട,മനോജ്,രാജമോഹൻ കരിന്തളം,ശശികല ടീച്ചർ നെല്ലിക്കാട്ട്,ബാലകൃഷ്ണൻ വാഴക്കോട്,സുരേന്ദ്രൻ വാഴക്കോട്,തുടങ്ങിയവർ സംസാരിച്ചു.വി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.ഭാരവാഹികളായി ബി ദാമോദരൻ കരിന്തളം (ചെയർമാൻ),ഗോപി വാട്ടടുക്കം,മധുസൂദനൻ മധുരംമ്പാടി (വൈസ് ചെയർമാൻമാർ),വി ഉണ്ണികൃഷ്ണൻ (ജനറൽ കൺവീനർ),രതീഷ് ആയംകോട്,വിദ്യ ഉദയപുരം (ജോ : കൺവീനർമാർ),ബാലകൃഷ്ണൻ വാഴക്കോട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു .വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

No comments