ദേശീയ സംസ്ഥാന നേതാക്കൾ വെള്ളരിക്കുണ്ട് കർഷക സ്വരാജ് സന്ദർശിച്ചു പിന്തുണ അർപ്പിച്ചിട്ടും സമരപന്തൽ സന്ദർശിക്കാൻ തയ്യാറാവാത്ത സ്ഥലം എം എൽ എ ക്കെതിരെ പ്രതിഷേധം
വെള്ളരിക്കുണ്ട് : വന്യമൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് 180 ദിവസത്തിലധികമായി നടന്നുവരുന്ന കർഷക സ്വരാജ് സത്യാഗ്രഹം കൂടുതൽ തീവ്രമായിരിക്കുകയാണ്.2026 ജനുവരി 26 മുതൽ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം വെള്ളരിക്കുണ്ടിൽ ആരംഭിച്ചു. കോട്ടയം ഈരാറ്റുപേട്ട യിൽ ഫെബ്രുവരി 5 മുതൽ സമരസമിതി ചെയർമാൻ സണ്ണി പൈകട അനിശ്ചിതകാല നിരാഹാരസത്യാഗ്രഹം ആരംഭിച്ചതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വെള്ളരിക്കുണ്ടിലും 100 മണിക്കൂർ റിലേ നിരാഹാര സമരം തുടരുകയാണ്. ഈയവസരത്തിൽ പല സംഘടന നേതാക്കളും സമരപന്തൽ സന്ദർശിച്ചുവെങ്കിലും ബഹുമാനപ്പെട്ട എം എൽ എ ഇതുവരെ പന്തൽ സന്ദർശിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
No comments