തായന്നൂർ തുമ്പക്കുന്ന് ഊരിൽ മാണിമിന്ന തറവാട്ടിൽ തെയ്യം കെട്ട് മഹോത്സവം ഇന്നും നാളെയുമായി നടക്കും
തായന്നൂർ : നാടിൻ്റെ നന്മയും കൂട്ടായ്മയും ചേർത്തുപിടിക്കുന്ന ഇടങ്ങളാണ് പതിയും പള്ളിയറയും കാവുകളുമൊക്കെ. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം എല്ലാവർക്കും ഗുണം വരട്ടെയെന്ന് ആശീർവദിക്കുന്ന ഗോത്രതെയ്യങ്ങൾ ഇന്നും നാളയുമായി തുമ്പക്കുന്ന് പതിമുറ്റത്ത് ഉറഞ്ഞാടും
ആനക്കുഴി തുമ്പക്കുന്ന് ഊരിലെ മാണി മിന്നം തറവാട്ടിൽ ഗോത്ര രാശികൾ പ്രകാരം പുതിയതായി നിർമ്മിച്ച പള്ളിയറയിലാണ് കുടുംബംഗങ്ങളുടേയും നാടിൻ്റെയും കഷ്ടപ്പാടുകൾ മാറ്റുന്നതിനും ഐശ്വര്യത്തിനുമായി 40 വർഷത്തിന് ശേഷം ഗോത്രവിശ്വാസപ്രകാരം വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന , ഉഗ്രരൂപിണിയായ വിശ്വാസികളുടെ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്താണ് ഫെബ്രുവരി 14, 15 തീയതികളിലായി തെയ്യം കെട്ട് നടക്കുന്നത്.
ഇന്ന് വൈകിട്ട്
5 മണിക്ക് : ഗോത്ര പൂജ
കുടുംബാംഗങ്ങളുടെ കൂട്ടപ്രാർത്ഥന
തുടർന്ന്,
തൊണ്ടച്ചൻ തെയ്യം
6 മണിക്ക് :കുഞ്ഞിക്കോരൻ തെയ്യം
7 മണിക്ക് :
മായാള കുറത്തിയമ്മ
പിച്ചള കുറത്തിയമ്മ
മാക്കുല കുറത്തിയമ്മ
തുടർന്ന്
കരിഞ്ചാമുണ്ഡിയമ്മ, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, പഞ്ചുരുളി, കുടുംബത്ത് പഞ്ചുരുളി, പിലിച്ചാമുണ്ഡി തെയ്യങ്ങളുടെ തിടങ്ങൽ
10 മണിക്ക് :
കാർന്നോൻ തെയ്യം
തുടർന്ന്
പഞ്ചുരുളി തെയ്യത്തിൻ്റെ പുറപ്പാട്
ഫെബ്രുവരി 15 ഞായർരാവിലെ
1 മണിക്ക്: കല്ലുരുട്ടി തെയ്യത്തിൻ്റെ പുറപ്പാട്
2 മണിക്ക് :പിലിച്ചാമുണ്ഡി തെയ്യത്തിൻ്റെ പുറപ്പാട്
3 മണിക്ക് : ഉഗ്രരൂപിണിയായ കരിഞ്ചാമുണ്ഡി തെയ്യത്തിൻ്റെ പുറപ്പാട്
രാവിലെ 6 മണിക്ക്:
കോടിയണങ്ങ്
7 മണിക്ക് : ആട്ടക്കാരത്തി തെയ്യം
9 മണിക്ക്: കുടുംബത്ത് പഞ്ചുരുളി തെയ്യത്തിൻ്റെ പുറപ്പാട്
11 മണിക്ക്: രക്തചാമുണ്ഡി തെയ്യത്തിൻ്റെ പുറപ്പാട്
ഉച്ചയ്ക്ക് 2 മണിക്ക്: വിഷ്ണുമൂർത്തി തെയ്യത്തിൻ്റെ പുറപ്പാട്
3 മണിക്ക്: ഗുളികൻ തെയ്യം
തുടർന്ന് വിളക്കി ലരിയോടെ സമാപനം
ശനിയായ്ച രാത്രിയും ഞായറാഴ്ച പകലും ഭക്തജനങ്ങൾക്ക് പ്രസാദമായ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
No comments