Breaking News

കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം വികസന മുന്നേറ്റ വാഹന പ്രചരണ ജാഥക്ക് കൊന്നക്കാട് ഉജ്ജ്വല തുടക്കം


വെള്ളരിക്കുണ്ട് : ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ  വികസന ക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതിന് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം വികസന മുന്നേറ്റ വാഹന പ്രചരണ ജാഥക്ക് കൊന്നക്കാട് ഉജ്ജ്വല തുടക്കം. കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ലീഡറും, കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ വി വി രമേശൻ മാനേജരും, കേരളകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പൻ ഡെപ്യൂട്ടി ലീഡറുമായ ജാഥ വെള്ളിയാഴ്ച രാവിലെ കൊന്നക്കാട് എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോയി മൈക്കിൾ അധ്യക്ഷനായി. ജാഥാ ലീഡർ ഇ ചന്ദ്രശേഖരൻ എംഎൽഎ, ടി പി തമ്പാൻ എന്നിവർ സംസാരിച്ചു. വെള്ളരിക്കുണ്ട്, പരപ്പ, ബിരിക്കുളം,കുമ്പളപ്പള്ളി, കാട്ടിപൊയിൽ പള്ളം,ചായ്യോത്ത്, കോതോട്ട്പാറ, അമ്പലത്തറ, ചാളക്കടവ്, എരിക്കുളം സ്വീകരണങ്ങൾക്ക് ശേഷം ബങ്കളം സമാപിച്ചു. ജാഥ ശനി രാവിലെ കാലിച്ചാനടുക്കത്ത് തുടങ്ങി പാണത്തൂർ സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ ഇ ചന്ദ്രശേഖരൻ ംഎൽഎ, മാനേജർ വി വി രമേശൻ,ഡെപ്യലീഡർ കുര്യാക്കോസ് പ്ലാപ്പറമ്പിൽ, വി കെ രാജൻ, സി പി ബാബു, പി കെ നിശാന്ത്, എം കുമാരൻ, ദിലീപ്, പി ബേബി, എം രാജൻ, കെ വി കൃഷ്ണൻ, കെ വി മാത്യു എന്നിവർ സംസാരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ വെടിക്കെട്ടിന്റെയും,വാദ്യമേളങ്ങളുടെയും അകമ്പടിയോടെ രക്തഹാരങ്ങളണിയിച്ചാണ് ജാഥാ അംഗങ്ങളെ സ്വീകരിച്ചത്.

No comments