പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജെസ്സി ചാക്കോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2015 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ മേഖലയിൽ നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം എന്ന എന്ന പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്കുള്ള ഭിന്നശേഷി പരിശോധന ക്യാമ്പ് നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജെസ്സി ചാക്കോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാ സ്ഥിരം സമിതി അധ്യക്ഷൻ പാറക്കോൽ രാജൻ അധ്യക്ഷനായി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കൺസൾട്ടണ്ട് ഡോക്ടർ ആഷ ഇ കെ ക്യാമ്പിൽ ഗുണഭോക്താക്കളെ പരിശോധിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഭാസ്കരൻ എ വി, ഗംഗാധരൻ പി, നസീമ ബി എം ,സുജ അനീഷ് ഭവ്യരാജ് ആർ, സഫിന ഫൈസൽ, ജനറൽ എസ്റ്റേഷൻ ഓഫീസർ ജയരാജൻ പി കെ തുടങ്ങിയവർ സംസാരിച്ചു. പനത്തടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലിം താഴെ കോറോത്ത് സ്വാഗതവും വിനീത കെ നന്ദിയും പറഞ്ഞു..
No comments