അയറോട്ട് ഉണ്ണി മിശിഹാ പള്ളിയിൽ തിരുനാളിന് കൊടിയേറി
രാജപുരം: അയറോട്ട് ഉണ്ണി മിശിഹാ പള്ളിയിൽ ഉണ്ണീശോയുടെ തിരുനാളിന് വികാരി ഫാ. ഷിജോ കുഴിപ്പിള്ളിൽ കൊടിയേറ്റി. തുടർന്ന് ഫാ. ജിൻസ് പുത്തുപള്ളിമ്യാലിന്റെ കാർമ്മികത്വത്തിൽ ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന, പരേത സ്മരണ, സെമിത്തേരി സന്ദർശനം എന്നിവ നടന്നു.
തിരുനാളിന്റെ രണ്ടാം ദിനമായ 14-ന് വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന ആഘോഷമായ പാട്ടു കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് കാർമ്മികത്വം വഹിക്കും. 6.30-ന് ഫാ. ബെന്നി ചേരിയിൽ തിരുനാൾ സന്ദേശം നൽകും. ഏഴു മണിക്ക് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും 7.45-ന് ഫാ. ബിജു മാളിയേക്കലിന്റെ കാർമ്മികത്വത്തിൽ ലദീഞ്ഞും പള്ളിയിലേക്ക് തിരികെ പ്രദക്ഷിണവും നടക്കും. രാത്രി 8.15-ന് രാജപുരം ഫൊറോന വികാരി ഫാ. ജോസഫ് അരീച്ചിറ പരിശുദ്ധ കുർബാനയുടെ ആശീർവാദം നിർവ്വഹിക്കും.
15-ന് രാവിലെ പത്തു മണിക്ക് നടക്കുന്ന തിരുനാൾ റാസയ്ക്ക് ഫാ. ജെഫിൻ ഒഴുങ്ങാലിൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. ജോയൽ മുകളേൽ, ഫാ. ഷിജോ പ്ലാച്ചേരിപ്പുറത്ത്, ഫാ. അജിൽ തടത്തിൽ, ഫാ. സുനിൽ കാശാംകാട്ടിൽ എന്നിവർ സഹകാർമ്മികരായിരിക്കും . ഫാ. ഓനായി മണക്കുന്നേൽ തിരുനാൾ സന്ദേശം നൽകും. ഉച്ചയ്ക്ക് 12.15-ന് പ്രദക്ഷിണവും 12.45-ന് ഫാ. റോജി മുകളേലിന്റെ കാർമ്മികത്വത്തിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.
No comments