കാഞ്ഞങ്ങാട് - പാണത്തൂർ റോഡിൽ സീബ്രാ ലൈൻ സൗകര്യമേർപ്പെടുത്താൻ മന്ത്രിക്ക് കത്തെഴുതി
പനത്തടി : പനത്തടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിനോട് മുന്നിൽ കാഞ്ഞങ്ങാട് പാണത്തൂർ റോഡിൽ പനത്തടിയിൽ സീബ്രാ ലൈൻ സൗകര്യമൊരുക്കണമെന്ന് പറഞ്ഞു കൊണ്ട് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ലാംഗങ്ങൾ ബഹു: പൊതുമരാമത്ത് മന്ത്രിക്ക് നിവേദനമയച്ചു. റോഡ് വികസനത്തിൻ്റെ ഭാഗമായി റോഡ് വീതി കൂട്ടിയ സാഹചര്യത്തിൽ സ്കൂളിന് മുന്നിൽ സീബ്രാ ലൈൻ ഇല്ലാത്തതും , കുട്ടികൾ അലക്ഷ്യമായി റോഡ് മുറിച്ച് കടക്കുന്നതിനാലും അപകടസാധ്യതയുള്ള സാഹചര്യത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
No comments