ജി പേ വഴിയോ കൈയിലോ നൽകണമെന്ന് വില്ലേജ് അസിസ്റ്റന്‍റ്, പിന്നാലെ വിജിലൻസിന്റെ നോട്ടപ്പുള്ളി, കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരൻ പിടിയിൽ
കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ വിഷയം കൊല്ലം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിളിച്ചറിയിച്ചു. ഇതോടെ മുഹമ്മദ് ഖാൻ വിജിലൻസിന്റെ നിരീക്ഷണത്തിലായി. വിജിലൻസ് ഡിവൈഎസ്പി എസ് ബൈജു, ഉദ്യോഗസ്ഥനായ ബിജു ജസ്റ്റിൻ ജോൺ എന്നിവരുടെ നിർദ്ദേശപ്രകാരം പരാതിക്കാരൻ നൽകിയ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വലയിലാക്കിയത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. രണ്ടു വർഷമായി പിറവന്തൂർ വില്ലേജിൽ ഉദ്യോഗസ്ഥനാണ് മുഹമ്മദ് ഖാൻ.
No comments