Breaking News

വീട്ടിലെ വോട്ട് ഇന്ന് (മാർച്ച്‌ 30) മുതൽ ; ജില്ലയിൽ 6813 പേർ വീട്ടിൽ നിന്നും വോട്ട് രേഖപെടുത്തും


കാസർകോട് : തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടിലെ വോട്ട് ‘സേവനത്തിനു ജില്ലയിൽ 6813 പേർ വീട്ടിൽ നിന്നും വോട്ട് രേഖപെടുത്തും .ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് വീട്ടിൽനിന്ന് വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കുക
 പോളിംഗ് ഉദ്യോഗസ്ഥര്‍ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടിലെ വോട്ട്‘  സേവനം വഴിയാണ് ഇത് സാധ്യമാക്കുന്നത്.
രണ്ട് പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, പൊലീസ് ഉദ്യോഗസ്ഥൻ,ബൂത്ത് ലെവൽ ഓഫീസർ എന്നിവരടങ്ങുന്ന സംഘമാണെത്തുക. റാൻഡമൈസേഷൻ നടത്തിയാണ് പോളിംഗ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്.ജിപിഎസ് ഘടിപ്പിച്ച വാഹനത്തിലാണ് വീടുകളിൽ പോളിംഗ് ഉദ്യോഗസ്ഥർ എത്തുക

റൂട്ട് മാപ്പ് തയ്യാറാക്കി ബന്ധപ്പെട്ട സ്ഥാനാർത്ഥികളെയും അവരുടെ ബൂത്ത് തല ഏജൻറ് മാരെയും സന്ദർശന വിവരം അറിയിച്ച് ആയിരിക്കും വീട്ടിൽ നിന്ന്  വോട്ട് രേഖപ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ഇതിനായി കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 30 വീതവും ഉദുമയിൽ 25 ഉം കാസർകോട് , മഞ്ചേശ്വരം മണ്ഡലങ്ങളിൽ 17 വീതവും പോളിങ് സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്..

No comments