Breaking News

ഉറക്കത്തിനിടയിൽ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ടൈൽസ് തൊഴിലാളി മരിച്ചു


കാസർകോട്: ഉറക്കത്തിനിടയിൽ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ടൈൽസ് തൊഴിലാളി മരിച്ചു. പുത്തിഗെ, പൊന്നങ്കള മുഗു റോഡിലെ പരേതനായ നാരായണന്റെ മകൻ കുമാരൻ (40) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നരമണിയോടെയാണ് കുമാരന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: ജാനകി. സഹോദരങ്ങൾ: വിജയൻ, രത്നാവതി.

No comments