ക്ഷയ രോഗ മുക്ത പ്രവർത്തനങ്ങളുടെ മികവിൽ ബളാൽ ഗ്രാമ പഞ്ചായത്തിന് "ടി.ബി മുക്ത പഞ്ചായത്ത് "സിൽവർ അവാർഡ് കരസ്ഥമാക്കി
വെള്ളരിക്കുണ്ട് : ക്ഷയ രോഗ മുക്ത പ്രവർത്തനങ്ങളുടെ മികവിൽ ബളാൽ ഗ്രാമ പഞ്ചായത്തിന് "ടി.ബി മുക്ത പഞ്ചായത്ത് സിൽവർ അവാർഡ്" ലഭിച്ചു.ക്ഷയ രോഗ മുക്ത പഞ്ചായത്തെന്ന ലക്ഷ്യവുമായി പ്രവർത്തിച്ച കഴിഞ്ഞ വർഷം വെങ്കലം അവാർഡ് ലഭിച്ചിരുന്നു. പുരസ്‌കാരം ലോക ക്ഷയ രോഗ ദിനാചരണത്തിന്റെ ജില്ലാ തല പരിപാടിയിൽ ജില്ലാ കളക്ടർ അർജുൻ പാന്ധ്യൻ IAS ൽ നിന്ന് വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ ഏറ്റുവാങ്ങി.
No comments