ധീര ജവാൻ പി പ്രവീൺകുമാറിനെ അനുസ്മരിച്ച് കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ
കരിന്തളം:സൈനിക സേവനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട കിനാനൂർ കരിന്തളം പഞ്ചായത്തിലെ കിനാനൂരിലെ ഹവിൽദാർ പി പ്രവീൺകുമാറിന്റെ എട്ടാം ചരമ വാർഷിക ദിനത്തിൽ, കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ, തോളേനിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം ,സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനിയുടെ അധ്യക്ഷതയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു . പ്രവീൺകുമാറിന്റെ പിതാവും മുൻ പ്രധാന അധ്യാപകനുമായ പി ശംഭു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രവീൺകുമാറിന്റെ സുഹൃത്തും സിനി ആർട്ടിസ്റ്റ് കൂടിയായ റിതേഷ് അരമന അനുസ്മരണ പ്രഭാഷണം നടത്തി. കെ രവീന്ദ്രൻ, സൈനിക കൂട്ടായ്മ സെക്രട്ടറി ജോഷി വർഗീസ്, ട്രഷറർ ബിജു പി വി, വൈസ് പ്രസിഡണ്ട് ദാമോദരൻ പി പി , മധുസൂദനൻ ചോയ്യംകോട്, അജീഷ് ചന്ദ്രൻ,സുധാകരൻ സി, ശ്രീജിത്ത് വാളൂർ, നാരായണൻ പാലാട്ട് എന്നിവർ സംസാരിച്ചു. ഇന്ത്യൻ ആർമിയിലെ ഇ എം ഇ യിൽ ടെക്നിക്കൽ സ്റ്റോർ കീപ്പർ ആയിരുന്ന അദ്ദേഹം 2018 മാർച്ച് 25-ന് പഞ്ചാബിലെ ജലന്തറിലെ ഇ എം ഇ ബറ്റാലിയനിൽ സർവീസ് ചെയ്തു കൊണ്ടിരിക്കെയാണ് വിട പറഞ്ഞത്.
No comments