ചീർക്കയം മുടന്തേൻപാറ ശ്രീമുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്രയും മേൽപ്പന്തൽ സമർപ്പണവും നടന്നു.
പുങ്ങംചാൽ: ചീർക്കയം മുടന്തേൻപാറ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവ ഭാഗമായി മേൽപ്പന്തൽ സമർപ്പണം നടന്നു.
രാവിലെ മുടന്തേൻപാറ കരിഞ്ചാമുണ്ഡി വിഷ്ണുമൂർത്തി ദേവസ്ഥാനത്തുനിന്നും മടപ്പുരയിലേക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര പുറപ്പെട്ടു. കാഞ്ഞങ്ങാട് റെയിൽവേ മടപ്പുര മടയൻ രവീന്ദ്രൻ അവർകളുടെ കാർമികത്വത്തിൽ മേൽപ്പന്തൽ സമർപ്പണം നടത്തി. മുടന്തേൻപാറ മുത്തപ്പൻ മടപ്പുരയുടെ അഭിവൃദ്ധിക്കായി അക്ഷീണം പ്രയത്നിച്ച പുഴക്കര കുഞ്ഞിക്കണ്ണൻ നായരെ ചടങ്ങിൽ ആദരിച്ചു. ക്ഷേത്രം പ്രസിഡണ്ട് വിജയൻ പാമ്പയ്ക്കൽ പൊന്നാട അണിയിച്ചു മാതൃസമിതി ഭാരവാഹികൾ ചേർന്ന് ഉപഹാര സമർപ്പണവും നടത്തി. ചടങ്ങിൽ സെക്രട്ടറി തമ്പാൻ പട്ടേൻ, ട്രഷറർ ദാമോദരൻ കരുവളം, വൈസ് പ്രസിഡണ്ട് സുരേഷ് കരുവങ്കയം, മാതൃ സമിതി പ്രസിഡണ്ട് രമണി, സെക്രട്ടറി ഷൈമ മറ്റ് ഭക്തജങ്ങൾ എന്നിവർ സംബന്ധിച്ചു. പുഴക്കര കുഞ്ഞിക്കണ്ണൻ നായർ മറുപടി പ്രസംഗം നടത്തി.
തുടർന്ന് പയംകുറ്റി സന്ധ്യാ വെള്ളാട്ടം എന്നിവ നടന്നു.
രാത്രിയിൽ കളിക്കപ്പാട്ട്, അന്തിവേല, കലശം എഴുന്നള്ളത്ത്, വെള്ളക്കെട്ട് എന്നിവയും നടന്നു തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി
ശനിയാഴ്ച പുലർച്ചെ അഞ്ചുമണിക്ക് തിരുവപ്പന വെള്ളാട്ടം അരങ്ങിൽ എത്തും
No comments