Breaking News

മോട്ടറിന്‍റെ സ്വിച്ചിടുന്നതിനിടയില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു


ചെറുവത്തൂര്‍ : മോട്ടറിന്‍റെ സ്വിച്ചിടുന്നതിനിടയില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു. 
ചെറുവത്തൂര്‍ തിമിരി കാരിയില്‍ തട്ടാത്ത് പരേതനായ വി.കെ. നാരായണന്‍റെ മകന്‍ ബി.വി.രതീഷാണ് (48) മരിച്ചത്. ഇന്നലെ വൈകീട്ട് വീട്ടില്‍ വെച്ചാണ് രതീഷിന് വൈദ്യുതാഘാതമേറ്റത്. ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അമ്മ ബീച്ചന്‍റെ വളപ്പില്‍ കല്യാണി. സഹോദരന്‍ സതീശന്‍. വാര്‍പ്പ് തൊഴിലാളിയായിരുന്നു മരണപ്പെട്ട രതീഷ്.

No comments