മലയോരത്തിന്റെ മനം കവർന്ന്..തൃക്കരിപ്പൂർ എൽഡിഎഫ് സ്ഥാനാർഥി വി പി പി മുസ്തഫ വെസ്റ്റ് എളേരി കൊല്ലാടയിൽ വോട്ട് അഭ്യർത്ഥിക്കുന്നു
ഭീമനടി : കർഷക സമരപോരാട്ടങ്ങളിൽ തങ്കലിപികളാൽ എഴുതിച്ചേർത്ത എളേരിയുടെ മണ്ണിലായിരുന്നു തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ് ഡോ. വി പി പി മുസ്തഫയുടെ പൊതുപര്യടനത്തിന്റെ മൂന്നാം ദിവസം.രാവിലെ പുങ്ങംചാലിൽ ആയിരുന്നു സ്വീകരണം. വൻജനാവലിയാണ് സ്വീകരിക്കാ നെത്തിയത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻജനാവലി. രക്തഹാരം അണിയിച്ച് വാദ്യമേളങ്ങളും മുത്തുക്കുടകളുമായിസ്വീകരണം. പരമാവധി വോട്ടർമാരെ കണ്ട് കൈകൊടുത്ത് വോട്ടഭ്യർഥന. ലളിതമായും സരസമായും ഉള്ള ചെറിയ പ്രസംഗം. എൽഡിഎഫിന് എന്തിന് വോട്ട് ചെയ്യണം എന്ന് പറഞ്ഞുവെക്കുന്നു.ആരെയും പേരെടുത്ത് വിളിക്കാവുന്ന ബനധങ്ങൾ. പല കേന്ദ്രങ്ങളിലും പല കാലങ്ങളിൽ തന്റെ പഠന കാലത്തെ സൗഹൃദങ്ങളുടെ കൂടിച്ചേരൽ. മുനയംകുന്ന് രക്തസാക്ഷികൾ വെടിയേറ്റ് വീണ മണ്ണിലൂടെ സമരഭമിയിലൂടെ സഞ്ചരിച്ച് കൊല്ലാടയിൽ എത്തിയപ്പോൾ 85 വയസ്സ് കഴിഞ്ഞ കോളിവീട്ടിൽ നാരായണയമ്മ കാത്തിരിക്കുന്നു. ചൂട്ട് കെട്ടി കിലോമീറ്റർ നടന്നു പോയി വോട്ട് ചെയ്ത കാലം മുതൽ അരിവാളിന് മാത്രമേ ചെയ്തിറ്റു മോനെ.ഇനി ചാവുവോളം അയിനേ ചെയ്യു എന്ന സ്നേഹം പറച്ചിൽ. അതിലുണ്ട് മലയോരത്തിന്റ് മനസ്സും. വെള്ളിയാഴ്ച പുങ്ങംചൽ, പറമ്പ, കറ്റാംകവല, തയ്യേനി, നല്ലോമ്പുഴ, കടുമേനി, പാറക്കടവ്, കൊല്ലാട, കമ്പല്ലൂർ, പെരളം, മണ്ണാട്ടിക്കവല, പാലക്കുന്ന്, കുന്നുംകൈ, കുറുഞ്ചേരി, പ്ലാച്ചിക്കര, ചെന്നടുക്കം, വരക്കാട് വെസ്റ്റ്, നർക്കിലക്കാട് ആശുപത്രി പരിസരം സ്വീകരണങ്ങൾക്ക് ശേഷം എളേരിത്തട്ട് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ സാബു അബ്രഹാം, പി പി മുഹമ്മദ് റാഫി, വി വി കൃഷ്ണൻ, മുകേഷ് ബാലകൃഷ്ണൻ, സുരേഷ് പുതിയടത്ത്, എം മനു, പി സി സുബൈദ, സി ജെ സജിത്ത്, ഡോ. സെറീന സലാം,മാധവൻ മണിയറ, കൂലേരി രാഘവൻ, പി ഭാർഗവി, ജെയിംസ് മാരൂർ, എ അപ്പുക്കുട്ടൻ, സി പി സുരേശൻ എന്നിവർ സംസാരിച്ചു. പര്യടനം ശനിയാഴ്ച രാവിലെ ഒൻപത് വലിയപറമ്പ് പാലം സൈറ്റ്,9.30 പട്ടേൽ കടപ്പുറം, 10.00 ബിച്ചാർക്കടവ്, 10.30 ഒരിയര, 11.00 പിലിക്കോട് കണ്ണങ്കൈ, 11.30 പിലിക്കോട് വയൽ, 12.00 കരപ്പാത്ത്, 12.30 വർക്കോട്ട് വയൽ, 1.00 മട്ടലായി, 2.00 പുത്തിലോട്ട്, 2.30 ആനിക്കാടി, 3.00 കുഴിപ്പാട്ട്, 3.30 വേങ്ങപ്പാറ, 4.00 വലിയപൊയിൽ, 4.30 ഓലാട്ട്, 5.00 ചക്ക് മുക്ക്, 5.30 വെള്ളച്ചാൽ, 6.00 ചൂരിക്കൊവ്വൽ, 6.30 ഓത്ത്കുന്ന്, 7.00 മാണിയാട്ട് ബാങ്ക് പരിസരം, 8.00 തെക്കേമാണിയാട്ട് സമാപനം.
No comments