Breaking News

കാലിച്ചാമരത്ത് സീനിയർ കബഡി ഫെസ്റ്റ് നാളെ (മാർച്ച് - 29)


കരിന്തളം:ബാലസംഘം കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (മാർച്ച് 29 ) രാവിലെ 10 മണി മുതൽ കാലിച്ചാമരം ആമ്പിലേരി രതീഷ് സ്‌മാരക ഗ്രൗണ്ടിൽ വെച്ച് സീനിയർ കബഡി ഫെസ്റ്റ് സംഘടിപ്പിക്കുന്നു . ഒന്നാം സ്ഥാനക്കാർക്ക് കരിന്തളം സി ലക്ഷ്മിക്കുട്ടിയമ്മയുടെ സ്‌മരണയ്ക്ക് 12,000 രൂപ ക്യാഷ് അവാർഡും മഡിയൻ വീട്ടിൽ കുഞ്ഞിരാമന്റെ സ്മരണയ്ക്കുള്ള ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക്

ചെമ്പംകുന്ന് കൂട്ടുമല കമലാക്ഷിയുടെ സ്മരണയ്ക്ക് 8000 രൂപയും  കൊടവലം പി കുഞ്ഞിക്കണ്ണന്റെ സ്മരണയ്ക്കുള്ള ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് ഓമച്ചേരി കണ്ണോത്ത് നാരായണൻ്റെ സ്മരണയ്ക്ക് 3000 രൂപയും മൈത്രി ചിക്കൻ ,എം എസ് പി ഫിഷ് സ്റ്റാൾ കാലിച്ചാമരം നൽകുന്ന ട്രോഫിയും, നാലാം സ്ഥാനക്കാർക്ക് ടി പി എം ബേക്കറി കാലിച്ചാമരം നൽകുന്ന 3000 രൂപയും ടിപി സ്റ്റോർ കാലിച്ചാമരം നൽകുന്ന ട്രോഫിയും സമ്മാനമായി നൽകും.

 29 ന് രാവിലെ 10 മണിക്ക് കബഡി ഫെസ്റ്റ് ബാലസംഘം കാസർഗോഡ് ജില്ലാ കൺവീനർ പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്യും.രാത്രി 10 മണിക്ക് സമ്മാനദാനം  കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം രാജൻ നിർവഹിക്കും.

No comments