ചെറുവത്തൂർ, വെങ്ങാട്ട്, മയ്യിച്ചയിൽ യുവാവ് അണക്കെട്ടിൽ വീണു മരിച്ചു
ചെറുവത്തൂർ: ചെറുവത്തൂർ, വെങ്ങാട്ട്, മയ്യിച്ചയിൽ യുവാവ് അണക്കെട്ടിൽ വീണു മരിച്ചു. മയ്യിച്ച, വണ്ണാത്തംവളപ്പിലെ കെ പി മോഹനന്റെ മകൻ വി വി ഷാജി (44)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.10 മണിയോടെ വീടിനു സമീപത്തെ അണക്കെട്ടിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാത്രി വിട്ടിലേയ്ക്ക് നടന്നു വരുന്നതിനിടയിൽ അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നു സംശയിക്കുന്നു. സംഭവത്തിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെയിന്റിംഗ് തൊഴിലാളിയാണ് ഷാജി. മാതാവ്: യശോദ
No comments