Breaking News

സിപിഐ എം കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റിയുടെ സഹായത്താൽ നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽ കൈമാറ്റം ചടങ്ങ് കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രൻ നിർവ്വഹിച്ചു


രാജപുരം : സിപിഐ എം കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റിയുടെ സഹായത്താൽ നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽ കൈമാറ്റം ചടങ്ങ് കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രൻ നിർവ്വഹിച്ചു. ബാനം കൃഷ്ണൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി അനീഷ് കുമാർ സ്വാഗതവും പി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ഡിവൈഎഫ്ഐ 1988 ൽ സംഘടിപ്പിച്ച തൊഴിലില്ലായ്മ വിരുദ്ധ സമരത്തിനിടയിൽ മരിച്ച ബാനത്തെ ബാലുവിന്റ അമ്മ പൊന്നമ്മയ്ക്കും കുടുംബത്തിനുമായാണ് സ്നേഹവീട് നിർമ്മിച്ച് കൈമാറിയത്.

No comments