Breaking News

സംസ്ഥാന തല നാടൻ പാട്ട് മത്സരം : കണ്ണാടിപ്പാറ അയ്യൻകാളി കലാ-കായിക സാംസ്കാരിക വേദിക്ക് രണ്ടാം സ്ഥാനം


ചാലക്കുടി: അന്തരിച്ച പ്രശസ്ത നാടൻ പാട്ട് കലാകാരൻ കലാഭവൻ മണിയുടെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ചാലക്കുടിയിൽ സംഘടിപ്പിച്ച സംസ്ഥാന തല നാടൻ പാട്ട് മത്സരത്തിൽ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച അയ്യൻകാളി കലാ-കായിക സാംസ്കാരിക വേദി കണ്ണാടിപ്പാറ (കാളിയൻസ് ഫോക്ക് ബാന്റ്) രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ചാലക്കുടി മുനിസിപ്പാലിറ്റി, കലാഭവൻ മണി ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാലക്കുടി കലാഭവൻ മണി പാർക്കിലായിരുന്നു മത്സരം നടന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 14 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. രണ്ടാം സ്ഥാനം നേടിയ കണ്ണാടിപ്പാറ ടീമിന് 75,000 രൂപയും ശില്പഫലകവും സമ്മാനമായി ലഭിക്കും. ഓടപ്പഴം അവാർഡ് ജേതാവ് മാധവൻ കൊട്ടോടി, രാജേഷ് കൊട്ടോടി, സുനിൽ കൊട്ടോടി, സിനോജ് കൊട്ടോടി, പ്രശാന്ത് പാണത്തൂർ, അജീഷ് കുറ്റിക്കോൽ, ഗോകുൽ അമ്പലത്തറ, വൈശാഖ് കണ്ണാടിപ്പാറ, രഞ്ജിത്ത് കണ്ണാടിപ്പാറ, അരുൺ കുമാർ കുറ്റിയടുക്കം എന്നിവരാണ് ടീമിന് വേണ്ടി മത്സരത്തിൽ അണിനിരന്നത്. ഉജ്ജ്വല വിജയം കൈവരിച്ച മുഴുവൻ അംഗങ്ങളെയും അയ്യൻകാളി കലാ-കായിക സാംസ്കാരിക വേദി അഭിനന്ദിച്ചു.


No comments