റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഏഴ് വയസുകാരൻ കാറിടിച്ച് മരിച്ചു
കാസർകോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഏഴ് വയസുകാരൻ കാറിടിച്ച് മരിച്ചു. ഇന്ന് ബേള കൊല്ലംകാനയിലുണ്ടായ അപകടത്തിൽ ബേള എവിഞ്ചയിലെ എ. ഇ. സിദ്ദീഖിന്റെ മകൻ അഹമ്മദ് ഷാക്കിർ ആണ് മരിച്ചത്. മാന്യ - വിദ്യാനഗർ റോഡിൽ ശ്രീനിലയ ബസ് സ്റ്റോപ്പിന് മുന്നിലാണ് അപകടം. ബസ്സു കയറാനായി കുട്ടി റോഡ് മുറിച്ചുകിടക്കുന്നതിനിടയിൽ വിദ്യാനഗർഭാഗത്ത് നിന്നും മാന്യ ഭാഗത്തേക്ക് ഓടിച്ചു വന്ന കാർ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 11:30 ഓടെയാണ് സംഭവംആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
No comments