Breaking News

വനിതാദിനത്തിൽ വെള്ളരിക്കുണ്ട് മർച്ചന്റ് വനിതാ വിംഗ് സൗജന്യ മെഡിക്കൽ ക്യാമ്പും ജീവിത ശൈലി രോഗ നിർണ്ണയവും നടത്തി


വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് മർച്ചന്റ് വനിതാ വിംഗ് ആണ് സൗജന്യ മെഡിക്കൽ ക്യാമ്പും ജീവിത ശൈലി രോഗ നിർണ്ണയവും വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ വെച്ച് നടത്തിയത്.

സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തത് വെള്ളരിക്കുണ്ടിലെ വ്യാപാരി കൂടിയായ മായ രാമചന്ദ്രൻ ആണ്. ഡോക്ടർ രാജേഷ് രാമചന്ദ്രൻ

മെഡിക്കൽ ക്യാമ്പ് നയിച്ചു. വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ്‌ കുസുമം ബിനോയ്‌ ആദ്യക്ഷയായ ചടങ്ങിൽ മുഖ്യഥിതികളായി ഡോ രാജേഷ് രാമചന്ദ്രൻ, കെ വി വി ഇ എസ് യൂണിറ്റ് പ്രസിഡന്റ്‌ തോമസ് ചെറിയാൻ എന്നിവർ പങ്കെടുത്തു. വ്യാപാര രംഗത്ത് 25 വർഷം പൂർത്തിയാക്കിയ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

ബാബു കല്ലറക്കൽ, ഷാജി പി വി, ജസീല എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രഭ ഭാസ്കരൻ ചടങ്ങിൽ നന്ദി പറഞ്ഞു. രാധിക അജി യൂണിറ്റ് സെക്രട്ടറി ചടങ്ങിൽ സ്വാഗതം പറഞ്ഞു

No comments