Breaking News

ബളാൽ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം വെള്ളരിക്കുണ്ടിൽ നടന്നു കക്കയം ദേവിക്ഷേത്രം മേൽശാന്തി ഹരീഷ് ഭട്ട് ദീപം തെളിച്ചു


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ ഹിന്ദു ഏകതാ സമ്മേളനം വെള്ളരിക്കുണ്ടിൽ നടന്നു. കക്കയം ദേവിക്ഷേത്രം മേൽശാന്തി ഹരീഷ് ഭട്ട് ദീപം തെളിച്ചു. മധു പ്രണവം ഉദ്ഘാടനം ചെയ്തു. പി.പി.ജയൻ അധ്യക്ഷത വഹിച്ചു.

സഹകാർ ഭാരതി സംസ്ഥാന അധ്യക്ഷൻ കെ. കരുണാകരൻ, ചീമേനി അവധൂത ആശ്രമത്തിലെ  വിനോദൻ സ്വാമി,ബ്രഹ്‌മ കുമാരി ദാക്ഷായണി,കൃഷ്ണൻ കുട്ടി ഗുരുസ്വാമി, കെ.ബാലൻ, കെ.ദാമോദരൻ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ , കെ.തമ്പാൻ, കെ.കുഞ്ഞമ്പു നായർ , കെ. കരിയൻ, സുരേന്ദ്രൻ ഗുരുസ്വാമി, പി.വി. ഷാജി, നാരായണൻ അരീക്കര, ചലീന്ദ്രൻ , ആർ. തമ്പാൻ, പി.കെ.സതീശൻ ,സുബാഷ് അടിയോടി  എന്നിവർ സംസാരിച്ചു.

സന്തോഷ് നാട്യാഞ്ജലി, കുഞ്ഞിരാമൻ ഏറാൻ ചീറ്റ, കോരൻ മരുതുംകുളം,ബാലഗോപാലൻ മടയൻ, ശ്രീഹരി ബളാൽ , സൂര്യ ലക്ഷ്മി , പ്രഭാഷകൻ സതീശൻ വെള്ളരിക്കുണ്ട് എന്നിവരെ ആദരിച്ചു.

No comments