വെള്ളരിക്കുണ്ടിൽ എൽ സി സി സെന്റർ ഫോർ ആപ്റ്റിറ്റൂഡ് ആൻഡ് റിസേർച്ച് സെന്ററിന്റെ ഉദ്ഘാടനം നടന്നു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിൽ എൽ സി സി സെന്റർ ഫോർ ആപ്റ്റിറ്റൂഡ് ആൻഡ് റിസേർച്ച് സെന്ററിന്റെ ഉദ്ഘാടനം നടന്നു.
എൽ സി സിയുടെ ഹാളിൽ വെച്ച് നടന്ന ചടങ്ങ് ബളാൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് 15 ആം വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ട് അധ്യക്ഷത വഹിച്ചു .
ഉപരിപഠനത്തിന് ഏതെങ്കിലും ഒരു കോഴ്സ് തിരഞ്ഞെടുക്കുന്നതിന് പകരം ഒരു വൃക്തിയുടെ അഭിരുചി തിരിച്ചറിഞ്ഞ് അതുമായി ബന്ധമുള്ള കോഴ്സ് തിരഞ്ഞെടുക്കുന്നതിനും അവരുടെ ഭാവി ജീവിതത്തിൽ അതിന്റെ ഗുണങ്ങൾ അവർക്ക് ഉണ്ടാകുന്നതിനും ആപ്റ്റിട്യൂഡ് സെന്റർ സഹായകരമാകും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഷോബി ജോസഫ് പറഞ്ഞു.ഉദ്ഘാടനത്തോടനുബന്ധിച്ചു കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു .IIT മദ്രാസ് അലുമിനി ജോസഫ് ജോർജ് ക്ലാസ്സുകൾ നയിച്ചു .എൽ സി സി യുടെ PTA പ്രസിഡന്റ ശ്രീ. ബാബു കല്ലറക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൽ സി സി യുടെ ഓപ്പറേറ്റിംഗ് ഓഫീസർ ജിബിൻ മാത്യു നന്ദി പറഞ്ഞു.
No comments