ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ വിഖ്യാത ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിക്കുന്ന ഫ്രീഡം ശില്പം ജില്ലാ കലക്ടർ സന്ദർശിച്ചു
കാസർകോട്: ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ വിഖ്യാത ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിക്കുന്ന ഫ്രീഡം ശില്പം ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു.ശില്പിയുമായി കലക്ടർ സംസാരിച്ചു കാനായിയുടെ ഭാര്യ നളിനി കാനായിയും കോട്ടയം മുൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഭർത്താവ് പി.വി. രവീന്ദ്രൻ നായർ മകൾ കേരള കേന്ദ്ര സർവ്വകലശാല മെഡിക്കൽ ഓഫീസർ ഡോ. ആരതി ആർ നായർ ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്. ബിജു
ജില്ലാ ഇ ൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ എന്നിവരും കളക്ടറുടെ കൂടെ ഉണ്ടായിരുന്നു. ശിൽപം അവസാന ഘട്ടത്തിലാണെന്ന് കാനായി കുഞ്ഞിരാമൻ പറഞ്ഞു.
No comments