മാലോം സെന്റ് ജോർജ് ഫോറോന ദേവാലയത്തിൽ ഓശാന തിരുനാൾ ആഘോഷിച്ചു
വള്ളിക്കടവ്: മാലോം സെൻറ് ജോർജ് ഫോറോനാ ദേവാലയത്തിൽ യേശുവിന്റെ ജെറുസലേം പ്രവേശനത്തെ അനുസ്മരിപ്പിച്ച് ഓശാന തിരുനാൾ ആഘോഷിച്ചു . ശുശ്രൂഷയിൽ കുരുത്തോലകൾ വെഞ്ചരിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തു. തുടർന്ന് പ്രദക്ഷിണമായി വിശ്വാസികൾ ദേവാലയ അങ്കണത്തിലേക്ക് എത്തി. ആചാര പ്രകാരം ദേവാലയത്തിന്റെ പ്രധാന കവാടം മൂന്നു പ്രാവശ്യം മുട്ടിത്തുറന്നു ദേവാലയത്തിൽ പ്രവേശിച്ചു .തുടർന്ന് ദിവ്യബലിയും അനുബന്ധ ശുശ്രൂഷകളും നടന്നു. ഫൊറോന വികാരി ഫാ .ജോസഫ് തൈക്കുന്നo പുറo, ഡീക്കൻ അഭിജിത് തുണ്ടത്തിൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മാലോം സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണം വിശ്വാസ പ്രാഘോഷണത്തിന്റെ മറ്റൊരു അടയാളമായ് മാറി.
No comments