Breaking News

ചെക്ക് റിപ്പബ്ലിക്കിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതികളിൽ നിന്നും ഉൾപെടെ അഞ്ച് പേരിൽ നിന്നും പണം തട്ടി, ദമ്പതികൾക്കെതിരെ കേസ്


രാജപുരം : ചെക്ക് റിപ്പബ്ലിക്കിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതികളിൽ നിന്നും ഉൾപ്പെടെ അഞ്ച് പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. വയനാട് മാനന്തവാടി നല്ലൂർ നാട് പുതുക്കുടിയിലെ ബി. ഷാനി 53യുടെ പരാതിയിൽ രാജപുരത്തെ ആവേ മരിയ ജോബ് കൺസൾട്ടിയിലെ സാജൻ ഫിലിപ്പ്, സാജൻ ഫിലിപ്പിൻ ഭാര്യ ഷൈബി എന്നിവർക്കെതിരെയാണ് കേസെടുത്തത്. പരാതിക്കാരിയുടെ മകന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 351500 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. കഴിഞ്ഞ വർഷമായിരുന്നു പണം നൽകിയത്. പരപ്പ ആലക്കോട് കൂട്ടാപ്പറമ്പ് വൈഷ്ണവ് കെ പ്രദീപ് 24, കൂട്ടാപ്പറമ്പ് സ്വദേശിയായ റെജിസക്കറിയ 51, അജിൻ ദേവസ്യ 25, വയനാട് വെള്ളമുണ്ട സ്വദേശികളായ സി.എസ്.സജി 55 എന്നിവരെ കൂടി വിസ തട്ടിപ്പിനിരയാക്കിയതായി പരാതിയിൽ പറയുന്നു.

No comments