Breaking News

കുമ്പളയിൽ വെച്ചു യാത്രക്കാരി ബസിൽ കുഴഞ്ഞു വീണു മരിച്ചു


കുമ്പള: യാത്രക്കാരി ബസിൽ കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ വൈകിട്ടു മംഗലാപുരത്തു നിന്നു കാസർകോട്ടേക്ക് വരുകയായിരുന്ന കർണ്ണാടക സ്റ്റേറ്റ് ബസിലെ യാത്രക്കാരിയായിരുന്ന തമിഴ്നാട് സ്വദേശിനി അഞ്ജല(60)യാണ് ബസിൽ കുഴഞ്ഞു വീണത്. ഇവരെ ഉടൻ കുമ്പള സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തമിഴ്നാട് കലൂർ കള്ളക്കുറിച്ചിയിലെ പരേതനായ മാരിമുത്തുവിന്റെ ഭാര്യയാണ്. കാസർകോട് തളങ്കര ഭാഗത്താണ് ഇവർ താമസിക്കുന്നത്. വർഷങ്ങളായി കല്ലുമ്മക്കായ ശേഖരിച്ചാണ് ജീവിക്കുന്നത്. മകൾ നിത്യയും അനന്തിയും കള്ളക്കുറിച്ചിയിലാണ് താമസം. സഹോദരൻ പാവാട്. അസുഖത്തെത്തുടർന്നു അഞ്ജല തമിഴ്നാട്ടിൽ മക്കളോടൊപ്പമായിരുന്നു. ചികിത്സയും വിശ്രമവും കഴിഞ്ഞു 15 ദിവസം മുമ്പാണ് കാസർകോട് വീണ്ടും തിരിച്ചെത്തിയത്. അഞ്ജലയുടെ മരണവിവരമറിഞ്ഞു ബന്ധുക്കൾ കാസർകോട്ടേക്ക് തിരിച്ചിട്ടുണ്ട്.

No comments